പുറമറ്റം പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കല്ലൂപ്പാറ വലിയ പള്ളിയുടെ പലവ്യഞ്ജന കിറ്റും അരിയും ഇടവക വികാരി ഫാദർ കോശി ഫിലിപ്പ് പഞ്ചായത്ത് പ്രസിഡണ്ട് റെയ്ച്ചൽ ബോബന് കൈമാറുന്നു ഇടവക സെക്രട്ടറി സജു കുര്യൻ, മാനേജിങ് കമ്മിറ്റി അംഗം സുരേഷ് പി എബ്രഹാം, പുറമറ്റം ഗ്രാമ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സമീപം
ഫാ കോശി ഫിലിപ്പിന്റെ ദുഃഖവെള്ളി , ഈസ്റ്റര് ദിവസങ്ങളിലെ ശുശ്രുഷയെ സംബന്ധിച്ചുള്ള ഓഡിയോ സന്ദേശം - - 08/04/2020
ഫാ കോശി ഫിലിപ്പിന്റെ ഓശാന, ദുഃഖവെള്ളി , ഈസ്റ്റര് ദിവസങ്ങളിലെ ശുശ്രുഷയെ സംബന്ധിച്ചുള്ള ഓഡിയോ സന്ദേശം - - 04/04/2020
മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ കല്ലൂപ്പാറ വലിയ പള്ളിയിലെ സെന്റ് തോമസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഇടവക വികാരി fr കോശി ഫിലിപ്പ്ന്റെ നിർദ്ദേശം അനുസരിച്ചു മല്ലപ്പള്ളിയിൽ വിവിധ സ്ഥലത്തായി ഡ്യൂട്ടിയിൽ നിൽക്കുന്ന 24 പോലീസ് ഉദ്യോഗസ്ഥർക്ക് ഉച്ചയ്ക്കത്തേയ്ക്കുള്ള ആഹാരം കല്ലൂപ്പാറ വലിയ പള്ളി അസിസ്റ്റന്റ് വികാരി fr ലിജോ മാത്യു മല്ലപ്പളി സർക്കിൾ ഇൻസ്‌പെക്ടർ സഞ്ജയ് സാർന് കൈമാറുന്നു.... യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ജോർജി ജോസഫ്, സെക്രട്ടറി ജിജു ഐസക്, ഇടവക മാനേജിങ് കമ്മിറ്റീ അംഗം സുരേഷ് ഏബ്രഹാം, മീഡിയ കോർഡിനേറ്റർ ഏബ്രഹാം മാത്യു എന്നിവർ സമീപം
ഫാ കോശി ഫിലിപ്പിന്റെ ഓശാന, ദുഃഖവെള്ളി , ഈസ്റ്റര് ദിവസങ്ങളിലെ ശുശ്രുഷയെ സംബന്ധിച്ചുള്ള ഓഡിയോ സന്ദേശം
നിർദ്ദേശം വായിക്കുന്നതിനും ഡൌൺലോഡ് ചെയ്യുന്നതിനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുക
Link to pdf fileപ്രിയ യുവജനപ്രസ്ഥാന അംഗങ്ങളെ,
*ലോകം വലിയ ഒരു പ്രതിസന്ധിയുടെ കടന്നു പോകുന്നു. അതിനെ പ്രതിരോധിക്കാനുള്ള യജ്ഞത്തിൽ സമൂഹം ഒന്നായി മുന്നേറുമ്പോൾ യുവജനപ്രസ്ഥാനത്തിന്റെ അഭി. പ്രസിഡന്റ് തിരുമേനിയുടെ നിർദ്ദേശപ്രകാരം അറിയിക്കുന്നത്. കോവിഡ് 19ന്റെ അടിസ്ഥാനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെയും അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്താമാരുടെയും കല്പനകളും സർക്കാർ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും പാലിക്കപ്പെടുന്നു എന്നു ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സമൂഹ നന്മയെ പ്രതി എല്ലാ യുവജനപ്രസ്ഥാന
അംഗങ്ങളും സ്വയം ഏറ്റെടുക്കണം എന്നു ഓർമിപ്പിക്കുന്നു. ...
എല്ലാ ഭദ്രാസന കമ്മിറ്റികളും താഴെ പറയുന്ന ക്രമീകരണങ്ങൾ നടപ്പാക്കാനുളള നിർദ്ദേശം യൂണിറ്റുകൾക്ക് നല്കേണ്ടതും നൽകേണ്ടതും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുമാണ്.*
1. 2020 മാർച്ച് 15 ഞായറാഴ്‌ച പള്ളികളിൽ യുവജനപ്രസ്ഥാനത്തിന്റെ ഹെൽപ്പ് ഡെസ്‌ക്കുകൾ പ്രവർത്തിക്കേണ്ടതാണ്.
2. 2020 മാർച്ച് 15 ഞായറാഴ്‌ച യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വികാരിമാരുടെ അനുമതിയോടെ രോഗപ്രതിരോധ ബോധവൽക്കരണം നടത്തുക. ഡോക്ടറിനെയോ ഉചിതമായ വ്യക്തിത്വങ്ങളെയോ ഇതിനായി ക്രമീകരിക്കുക.
3. രോഗ ലക്ഷണങ്ങളുള്ളവർ പള്ളിയിൽ വരേണ്ടതില്ല എന്നാണ് സഭയുടെ നിർദ്ദേശം. ചെറിയ നിലയിൽ എങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടു ഉള്ളവർ എത്തിയാൽ അവർക്ക് നൽകുന്നതിനായി ഫേസ് മാസ്‌ക്കുകൾ ക്രമീകരിക്കുക.
4. മുതിർന്ന അംഗങ്ങൾ/ ഗർഭിണികൾ/ രോഗികൾ തുടങ്ങിയവർക്ക് പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഹാൻഡ് സാനിട്ടൈസര്‍ നൽകേണ്ടതാണ്.
5. കുട്ടികൾക്ക് കൈ കഴുകുന്ന രീതി പരിശീലിപ്പിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.
കൂട്ടായി, പ്രാർത്ഥനയോടെ ഈ വിപത്തിനെ നമ്മുക്ക് നേരിടാം
*ജനറൽ സെക്രട്ടറി*
*ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം*